റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടില്‍ നിന്ന് കണ്ടെത്തിയ ലാപ്പ്ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബാംഗങ്ങള്‍

November 4, 2019 - 1:00 pm

കോഴിക്കോട് നവംബര്‍ 4: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. താഹയുടെ സഹോദരന്‍ ഇജാസിന്‍റെ ലാപ്ടോപ്പാണ് പൊലീസ് കൊണ്ടുപോയതെന്നും അലന്‍ ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹയുടെ അമ്മ ജമീല വ്യക്തമാക്കി. പൊലീസ് നിര്‍ബന്ധിച്ച് താഹയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു, കള്ളകേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് മകന്‍ മുദ്രാവാക്യം വിളിച്ചതെന്നും അമ്മ ജമീല വ്യക്തമാക്കി.

കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെകൊണ്ട് മുദ്രവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്നതിന്‍റെ ഓഡിയോ സഹോദരന്‍ പുറത്തുവിട്ടു. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ താഹയുടെ സംസാരം സഹോദരന്‍ രഹസ്യമായി പകര്‍ത്തിയതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *