റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരടില്‍ ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു, പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ചു തുടങ്ങി

November 5, 2019 - 1:30 pm

കൊച്ചി നവംബര്‍ 5: എറണാകുളത്ത് അനധികൃത ഫ്ളാറ്റ് പൊളിക്കുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. ഫ്ളാറ്റിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിംഗ് സ്ഥലമാണ് സിമോളിഷന്‍ എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. മറ്റ് ഫ്ളാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഉടന്‍ പൊളിക്കും.

ഫ്ളാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്ന നടപടി നേരത്തെ ആരംഭിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലിയും ഉടന്‍ ആരംഭിക്കും. ജയിന്‍ കോറല്‍കേവ് കൂടാതെ ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്.

മരട് കേസില്‍ അറസ്റ്റിലായ ഫ്ളാറ്റ് നിര്‍മ്മാതാക്കാളായ പോള്‍രാജ്, സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, പിഇ ജോസഫ് എന്നിവരുടെ റിമാന്‍ഡ് കാലാവധി നവംബര്‍ 19 വരെയായി നീട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *