റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആധാര്‍ സേവ കേന്ദ്രങ്ങള്‍ ഇനിമുതല്‍ ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

November 20, 2019 - 11:24 am

ന്യൂഡല്‍ഹി നവംബര്‍ 20: ആധാര്‍ സേവ കേന്ദ്രങ്ങള്‍ ഇനി മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. നേരത്തെ ചൊവ്വാഴ്ച ദിവസങ്ങളില്‍ സേവാ കേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ കേന്ദ്രത്തിലും പ്രതിദിനം 1000ത്തോളം പേര്‍ക്ക് സേവനം ലഭിക്കും.

പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ജനന തീയതി തുടങ്ങിയവ നല്‍കുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് സേവനങ്ങള്‍ക്കായി കേന്ദ്രങ്ങളെ സമീപിക്കേണ്ടത്. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *