റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റായ്ബറേലി എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്

November 27, 2019 - 1:36 pm

ലഖ്നൗ നവംബര്‍ 27: റായ്ബറേലിയിലെ എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദിതി പങ്കെടുത്തതാണ് പരാതിക്കാധാരം. പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദിതി അഭിനന്ദിച്ചിരുന്നു. ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ശാന്തി യാത്രയില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അദിതി നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *