റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭാ യോഗം

December 6, 2019 - 11:35 am

തിരുവനന്തപുരം ഡിസംബര്‍ 6: മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി. മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 5ന് ചേര്‍ന്ന യോഗമാണ് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടാന്‍ തീരുമാനിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചതോടെ മൊറട്ടോറിയം ഉത്തരവ് നടപ്പാക്കാനായില്ല. ഉത്തരവ് ഇറക്കാന്‍ വൈകിയതില്‍ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *