റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി

January 2, 2020 - 10:14 am

തിരുവനന്തപുരം ജനുവരി 2: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതിഭവന്‍ കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. അവിടെ ചടങ്ങില്‍ പങ്കെടുത്തശേഷം ഒമ്പതാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച് പോകും.

ദേവസ്വവും പോലീസും രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. സന്ദര്‍ശനത്തിന് ചുരുങ്ങിയ സുരക്ഷ ഒരുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാഷ്ട്രപതിക്ക് ശബരിമല ദര്‍ശനം നടത്താന്‍ കഴിയുമോയെന്നാണ് രാഷ്ട്രപതിഭവന്‍ സര്‍ക്കാരിനോട് ചോദിച്ചത്. നാല് ദിവസം കൊണ്ട് രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് ഉന്നതതല യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *