റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍

February 25, 2020 - 12:41 pm

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.

അക്രമകാരികള്‍ കൂട്ടത്തോടെ പുറത്തുനിന്നെത്തുന്നത് തടയണം. മരിച്ചവര്‍ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ഡല്‍ഹിയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ നമ്മുടെ എംഎല്‍എമാര്‍ ഈ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *