റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 മരണം

February 29, 2020 - 12:23 pm

കറാച്ചി ഫെബ്രുവരി 29: പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പാകിസ്ഥാനിലെ സതേണ്‍ സിങ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.

കറാച്ചിയില്‍നിന്നും ലാഹോറിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്‍ എക്സ്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു. ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *