റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍

March 12, 2020 - 10:14 am

തിരുവനന്തപുരം മാര്‍ച്ച് 12: ലോകമെമ്പാടും കോവിഡ് 19 വൈറസ് ബാധയുടെ ഭീതിയിലാണ്. ഒരു പനി പിടിച്ചാല്‍ അത് ജലദോഷപ്പനിയാണോ വൈറല്‍ പനിയാണോ അതോ കൊറോണയാണോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഡോക്ടര്‍ പറയുന്നു. കേരളത്തില്‍ സാധാരണയായി കാണപ്പെടുന്നത് രണ്ട് തരം പനികളാണ്. ഒന്ന് ജലദോഷം കൊണ്ട് ഉണ്ടാകുന്ന പനി, രണ്ടാമത്തേത് വൈറല്‍ പനി (ഫ്ളൂ വൈറസ്). ജലദോഷ പനി സാധാരണ ലക്ഷണങ്ങള്‍ കാണിച്ച് കുറയാറാണ് പതിവ്. എന്നാല്‍ വൈറല്‍ പനി രണ്ടാഴ്ചയോളം ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നു.

കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഗതിയില്‍ മൂക്കൊലിപ്പ് ഉണ്ടാക്കുന്ന അസുഖം വൈറല്‍ രോഗമാണ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഇന്‍ക്യുബേഷന്‍ പീരിഡ് ഉണ്ടാകും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പകരും. തൊണ്ട വേദന, ശരീര വേദന, ക്ഷീണം, തുമ്മല്‍ എന്നിവയും ഉണ്ടാകും.

കൊറോണ വൈറസിന് സാധാരണ കാണുന്ന പനിയായിട്ട് അത്ര സാമ്യം ഉണ്ടാകില്ലെന്നും പറയുന്നു. കൊറോണ ഉണ്ടാക്കുന്ന പനിയ്ക്ക് വൈറല്‍ പനിയുമായാണ് സാമ്യം ഉണ്ടാകാറുള്ളത്. 101 ഡിഗ്രി വരെ കാണുന്ന പനി, തൊണ്ട വേദന, ശക്തമായ കുളിരും വിറയലും കഠിനമായ ശരീരവേദന, ക്ഷീണം, തലവേദന ഇവയൊക്കെയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകാം.

സാധാരണ വൈറല്‍ പനിയും ജലദോഷ പനിയ്ക്കും തുടക്കത്തിലെ ചുമ കാണാറില്ല. എന്നാല്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന പനിയ്ക്ക് രണ്ടാം ദിവസം മുതല്‍ തന്നെ ചുമ ഉണ്ടാകാം. അതുകൊണ്ട് തന്നെ തൊണ്ട വേദനയും മറ്റ് അസ്വസ്ഥകളും ഉണ്ടാകുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *