തിരുവനന്തപുരം മാര്‍ച്ച് 13: കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രില്‍ 8 വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നത് അടക്കമുള്ള പ്രതിപക്ഷ വാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സഭയില്‍ അറിയിക്കും. ഈ നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രധാന കാര്യം കോവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നാണ്. എന്നാല്‍ രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ട്. വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്.
