റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് പ്രധാനമന്തിയായിരുന്ന ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു.

April 7, 2020 - 5:03 pm

ഢാക്ക: ബംഗാബന്ധു ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളിയായ അബ്ദുള്‍ മജീദിനെ അറസ്റ്റു ചെയ്തു.
ഢാക്ക മെട്രോ പോലീസിനു കീഴിലുള്ള ഭകര വിരുദ്ധ വിഭാഗം ഏപ്രില്‍ 7ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ഢാക്കയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സുല്‍ഫീക്കര്‍ ഹയാത്തിനു മുമ്പില്‍ ഹാജരാക്കി. അതിനുശേഷം റിമാന്‍ഡ് ചെയ്ത് കിരാണിഗഞ്ചിലുള്ള ഢാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മിര്‍പൂരില്‍ വച്ചാണ് അബ്ദുള്‍ മജീദിനെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തരമന്ത്രി അസദ്ദുസമാന്‍ ഖാന്‍ കമല്‍ വാര്‍ത്താ എജന്‍സിയായ യു എന്‍ ഐ-നോട് പറഞ്ഞു.

1975 ആഗ്‌സ്ത് 15-ാം തിയതിയാണ് ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍ സ്വന്തം കുടുംബാംഗങ്ങളോടൊത്ത് കൊല്ലപ്പെട്ടത്. 22 വര്‍ഷത്തിനു ശേഷം 1997-ല്‍ ബംഗാബന്ധു കൊലപാതക കേസിന്റെ വാദം തുടങ്ങി. 2009 നവംബര്‍ 19ന് സുപ്രീംകോടതി 12 കുറ്റവാളികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 2010 ജനുവരി 27-ാം തീയതി സയ്യദ് ഫറൂക്ക് റഹ്മാന്‍, സുല്‍ത്താന്‍ ഷഹറൈര്‍ റഷീദ് ഖാന്‍, ബാസ്ലൂള്‍ ഹുദാ, എ കെ എം മൊഹിയുദ്ദീന്‍ അഹമ്മദ്, മൊഹിയുദ്ദീന്‍ അഹമ്മദ് എന്നീ അഞ്ചു പേരെ തൂക്കിലേറ്റി. 2001 സിംബാവെയില്‍ വച്ച് മറ്റൊരു കുറ്റവാളി അസീസ് പാഷ സ്വാഭാവികമരണമരണത്തിനിരയായി.

അഞ്ചു പേര്‍ ഒളിവിലാണ്. അതില്‍ റാഷീദ് ചൗധരി യുണൈറ്റഡ് സ്റ്റേറ്റ്‌സിലും നൂര്‍ ചൗധരി കാനഡയിലും ഒളിവിലുണ്ടെന്ന് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ, ഖാണ്ടേക്കര്‍ അബ്ദുര്‍ റാഷീദ്, ഷരീഫ് ഉള്‍ ഹഖ് ദലീം, മൊസ്ലിഹുദ്ദീന്‍ ഖാന്‍ എന്നിവരെവിടെയെന്ന് ഒരു വിവരവുമില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *