റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്: മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം

April 8, 2020 - 1:06 pm

മുംബൈ ഏപ്രിൽ 8: രാജ്യത്ത്‌ ഏറ്റവുമധികം കോവിഡ് രോഗികളുള്ള മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബ്യുഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴകാത്തവരിലും രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഇത് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1078 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 642 പേർ മുംബൈയിൽ നിന്നും, 159 പേർ പൂനെയിൽ നിന്നും, 87 പേർ താനെയിൽ നിന്നുള്ളവരുമാണ്. മുംബൈയിലെ ചേരികളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *