റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനെ അതിജീവിക്കാന്‍ പുതിയ ആരോഗ്യപദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

April 9, 2020 - 12:15 am

രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനം സ്വീകരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ പദ്ധതി ആവിഷ്‌കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കും. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് ‘സുഖായുഷ്യം’ പരിപാടി നടപ്പാക്കും. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ ‘സ്വാസ്ഥ്യം’ പദ്ധതി നടപ്പാക്കും. കൊവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്‌പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിക്കും. രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരാന്‍ ചികിത്സ നല്‍കും. സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് ‘നിരാമയ’ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കും. ഇവയാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയ ആരോഗ്യ പരിപാടികള്‍.

കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ കണ്ണട ഷോപ്പുകളില്‍ പോകാനാകുന്നില്ല. ഇത് പരിഹരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *