റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

April 10, 2020 - 10:44 am

ന്യൂയോർക് ഏപ്രിൽ 10: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സാമുവൽ എടത്തിൽ(83), ഭാര്യ മേരിസാമുവൽ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡൽഫിയയിൽ മരിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവർ ചികിത്സയിലായിരുന്നു.

അതേസമയം കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം 28 ആയി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *