റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്റേയും നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റേയും നേതൃത്വത്തില്‍ കോവിഡ് 19 പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ കൈകൊള്ളാനും വേണ്ടി തല്‍സമയ സംവാദം

May 1, 2020 - 12:04 pm

ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളും മുന്‍നിര പ്രവര്‍ത്തകരും നേരിടുന്ന ബുദ്ധിമുട്ടുകളും വിവേചനങ്ങളും, ഗ്രാമീണ മേഖലയിലെ മരുന്നുകളുടെ അപര്യാപ്തത, ഇ-പാസ്സ് ലഭ്യമാക്കാനുള്ള സഹായം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, ഡിജിറ്റല്‍ പണമിടപാട് ലഭ്യമാക്കല്‍, ലോക്ക് ഡൗണ്‍ പിന്‍വലിച്ചശേഷം അനൗദ്യോഗിക സംരംഭകര്‍ക്ക് നയപരവും സാമ്പത്തികപരവുമായ സഹായം, കൂടുതല്‍ സാമൂഹിക നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യകത, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൃത്യമായ നടപടികള്‍ കൈകൊള്ളാനും വേണ്ടി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍, ഗവണ്‍മെന്റിതര സംഘടനകള്‍, പൗരസംഘടനകള്‍ എന്നിവരുമായി ഏപ്രില്‍ 30നു നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് തല്‍സമയ സംവാദം സംഘടിപ്പിച്ചു. നീതി ആയോഗിന്റെ ദര്‍പ്പണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബില്‍ ആന്റ് മെലിന്റ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഹെല്‍പ്പ് ഏജ് ഇന്ത്യ, ടാറ്റ ട്രസ്റ്റ്‌സ്, റെഡ് ക്രോസ്, സേവ, സുലഭ് ഇന്റര്‍നാഷണല്‍, കെയര്‍ ഇന്ത്യ തുടങ്ങി നിരവധി സംഘടനകള്‍ ഈ സംവാദത്തില്‍ പങ്കെടുത്തു.

എല്ലാ പ്രശ്‌നങ്ങളും നിയമംകൊണ്ട് മാത്രം പരിഹരിക്കാനാവില്ല, അതിനായി എല്ലാ എന്‍.ജി.ഒ. സംഘടനകളും വിവേചനത്തിനെതിരെ പോരാടണമെന്നും പ്രദേശത്തുള്ള അതിഥി തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകളുടെ സഹായം അത്യാവശ്യമാണെന്നും ഹര്‍ഷവര്‍ദ്ധനന്‍ പറഞ്ഞു. പി.പി.ഇ. സുരക്ഷാ കിറ്റുകളുടെയും മാസ്‌കുകളുടെയും നിര്‍മാണത്തിനായി 108 നിര്‍മ്മാതാക്കള്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിദിനം ഒരു ലക്ഷത്തോളം പി.പി.ഇ. കിറ്റുകളും ഒരു ലക്ഷത്തിലധികം N95 മാസ്‌കുകളും ഈ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്നതിനാല്‍ ഈ അവശ്യ സുരക്ഷാ വസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ ആരോഗ്യസേതു ആപ്പിന്റെ പ്രാധാന്യം വളരെ വലുതാണെന്നും എല്ലാവരും ആപ്പ് ഡൗണ്ടലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ട്വിറ്റര്‍ ഇന്ത്യയുമായി ചേര്‍ന്ന് @CovidIndiaSeva എന്ന ട്വിറ്റര്‍ ഹാന്റില്‍ ഗവണ്‍മെന്റ് തുടങ്ങിയത് ജനങ്ങള്‍ക്കാണെന്നും ഇതുവഴി പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗം പരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

വാക്‌സിന്‍ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലവും ദേശീയ തലത്തിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കലുമാണ് കോവിഡ് മഹാമാരിക്കെതിരായ ഫലപ്രദമായ വാക്‌സിനെന്ന് ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അതുവരെ എല്ലാവരും വീട്ടിലിരിക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട രേഖകള്‍ ക്കായി https://pib.gov.in/PressReleasePage.aspx?PRID=1619680 ക്ലിക്ക് ചെയ്യുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *