റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍

May 9, 2020 - 10:10 pm

കോന്നി: നരഭോജിയെ വീഴ്ത്താന്‍ കെണിയൊരുങ്ങി. വ്യാഴാഴ്ച ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ വിനീഷ് മാത്യുവിനെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍തോട്ടത്തില്‍ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കേ കൊലപ്പെടുത്തിയ നരഭോജി കടുവ പിടികൂടാനാണ് കെണിയൊരുക്കിയത്. കടുവ രാത്രികാലങ്ങളില്‍ നാട്ടിലാകെ ചുറ്റിനടക്കുന്നത് പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതാണ് കടുവയെ പിടികൂടാനായി കെണിയൊരുക്കാന്‍ കാരണം.

മേടപ്പാറ ഈട്ടിമൂട്ടില്‍ റജിയുടെ വീട്ടുമുറ്റത്ത് രാത്രി 11ഓടെ കടുവ കാണപ്പെട്ടു. വീട്ടുകാര്‍ ബഹളംവച്ചതോടെ കടുവ സ്ഥലംവിട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ ബി ഗിരിയുടെ നേതൃത്വത്തിലുള്ള വനപാലകസംഘവും പോലീസും ഇവിടെയെത്തി പരിശോധനകള്‍ നടത്തി.

Also Read…. ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിച്ച് കൊന്നു

ശനിയാഴ്ച ഉച്ചയോടെ വനപാലകര്‍ പ്ലാന്റേഷന്‍ സി ഡിവിഷനിലെ കളക്ഷന്‍ സെന്ററിനു സമീപമാണ് കടുവാക്കെണി ഒരുക്കിയത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ഒരു കെണികൂടി ഇന്ന് പ്രദേശത്ത് സ്ഥാപിക്കാന്‍ ആലോചനയുണ്ട്. കൂടാതെ കടുവയെ കണ്ടെത്താന്‍ ആധുനിക ടൈഗര്‍ ട്രാപ്പ് ക്യാമറകളും സ്ഥാപിക്കും. ഇതിനു മുന്നോടിയായി പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്ന് എത്തിച്ച മൂന്ന് ടൈഗര്‍ ട്രാപ്പ് ക്യാമറകള്‍ പ്രദേശത്ത് സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മൃഗശരീരത്തിന്റെ ഊഷ്മാവ് അളക്കുന്ന സെന്‍സര്‍ ഉള്ള ക്യാമറയും അടുത്തദിവസം കൊണ്ടുവരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *