റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രേക്ക് ദ ചെയിൻ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ

May 20, 2020 - 6:35 pm

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ പുറത്തിറക്കി. സ്പർശനം ഇല്ലാതെ സാനിറ്റൈസർ ലഭ്യമാകുന്ന സാനിറ്റൈസർ ഡിസ്പെൻസർ, ഫൂട്ട് ഓപ്പറേറ്റർ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീന്റെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവിതരണ വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവ സംയുക്തമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതാണ്.

പ്രത്യേക സെൻസർ ഉള്ള സാനിറ്റൈസർ ഡിസ്പെൻസറിൽ കൈകൾ കാണിച്ചാൽ സാനിറ്റൈസർ തുള്ളികൾ ലഭ്യമാവും. കാൽ കൊണ്ട് പെഡലിൽ ചവിട്ടിയാൽ സാനിറ്റൈസർ തുള്ളികൾ ലഭ്യമാകുന്നതാണ് ഫൂട്ട് ഓപ്പറേറ്റർ. ഇതിലൂടെ പല കൈകൾ സ്പർശിക്കുന്നത് ഒഴിവാക്കാനും വൈറസ് ബാധയേൽക്കാതിരിക്കാനും സഹായിക്കുന്നു. സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണ്.

കേരളത്തിൽ സമൂഹ വ്യാപനം തടയാൻ ബ്രേക്ക് ദ ചെയിൻ വളരെയേറെ പങ്കുവഹിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ രണ്ടാം ഘട്ടമായി തുപ്പല്ലേ തോറ്റുപോകും, തുടരണം ഈ കരുതൽ എന്നിവ ആവിഷ്‌ക്കരിച്ചു. ഇതിന്റെ ഭാഗമായി സോപ്പ്, മാസ്‌ക്, സോഷ്യൽ ഡിസ്റ്റൻസിങ്  (S M S) ബോധവൽക്കരണം കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനായി വിപുലമായ പ്രവർത്തങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *