റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടമ്മയെ ചതിയില്‍പെടുത്തി ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് വൈദികന്‍ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. വികാരി ജനറാള്‍ ആയിരുന്ന വൈദികനെ രക്ഷിക്കാനും കരുനീക്കം

May 22, 2020 - 9:09 pm

കട്ടപ്പന: ഇടവകയ്ക്കു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയെ കെണിയില്‍പെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ വൈദികനെ സ്ഥലംമാറ്റി. ഇതിനിടെ ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രൂപതാതലത്തില്‍ നടക്കുന്നതായും വിവരമഉണ്ട്. കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലുള്ള പള്ളിയിലെ വികാരിയാണ് സ്വന്തം ഇടവകയിലെ വീട്ടമ്മയെ ലൈംഗികചൂഷണം നടത്തിയതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് കെണിയിലായ വീട്ടമ്മ. അവരുടെ ജീവിതസാഹചര്യം ചൂഷണംചെയ്താണ് വൈദികന്‍ കെണിയില്‍പെടുത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം വിളിച്ചുവരുത്തി സ്വന്തം ഇംഗിതം നടത്തുകയും അതിന്റെ ചൂടന്‍ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലാക്കി കൊണ്ടുനടക്കുകയും അതുകാട്ടി വീട്ടമ്മയെ വീണ്ടും വീണ്ടും ദുരുപയോഗം ചെയ്യുകയും ചെയ്തുവരുകയായിരുന്നു. വൈദികന്‍ ഈ മൊബൈല്‍ റിപ്പയറിങിനായി നല്‍കിയപ്പോള്‍ അവിചാരിതമായി ദൃശ്യങ്ങള്‍ ലീക്കായി എന്നുപറഞ്ഞ് തടിതപ്പാനും ശ്രമിച്ചു. വാട്ട്‌സആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ രൂപത ഇടപെട്ട് കൈയോടെ സ്ഥലംമാറ്റുകയായിരുന്നു.

വീട്ടമ്മയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും നാട്ടിലാകെ പരക്കാനിടവരുന്ന രീതിയില്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതും വൈദികന്റെ ക്രിമിനല്‍ പ്രവൃത്തിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാഹചര്യം മുതലെടുത്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് വിധേയയാക്കിയിട്ട് വൈദികന്‍ സ്വകാര്യദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതും കുറ്റകരമാണ്.

ഇടവകയിലും പരിസരത്തും സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ വികാരി സ്ഥാനത്തുനിന്ന് നീക്കി പകരം മറ്റൊരാളെ നിയമിച്ചു. വൈദികന്റെ വഴിവിട്ട പ്രവൃത്തി നാട്ടിലാകെ പാട്ടായതോടെ സഭ അദ്ദേഹത്തെ രൂപതാകേന്ദ്രത്തലേക്ക് പിന്‍വലിച്ചു. കണ്ണിന്റെ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നുവെന്നും അതുകഴിഞ്ഞ് രഹസ്യകേന്ദ്രത്തില്‍ വിശ്രമത്തിലാണെന്നുമാണ് സഭ പറയുന്നത്. അതല്ല പീഡനദൃശ്യങ്ങള്‍ പുറത്തായതോടെ മുങ്ങിയതാണെന്നും വികാരി ഇപ്പോള്‍ മറ്റൊരിടത്ത് വിശ്രമത്തിലാണെന്നും അറിയുന്നു.

സംഭവം തെളിവുസഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ വിവരമറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അച്ചനെ മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. വൈദികവൃത്തിയുടെ പാവനത്വം തെറ്റിച്ച ഫാ. മംഗലശ്ശേരി ളോഹയൂരണം എന്ന അഭിപ്രായം നാടിന്റെ നാനാഭാഗത്തുനിന്നും ഉയരുകയാണ്. എന്നാല്‍, സഭയില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ച ഇദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ സൈബര്‍സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “വീട്ടമ്മയെ ചതിയില്‍പെടുത്തി ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് വൈദികന്‍ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. വികാരി ജനറാള്‍ ആയിരുന്ന വൈദികനെ രക്ഷിക്കാനും കരുനീക്കം”

Leave a Reply

Your email address will not be published. Required fields are marked *