റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ട്

May 26, 2020 - 4:05 pm

കാസര്‍കോട്: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ രാവിലെ മരിച്ചനിലയില്‍; രണ്ടു സംഭവങ്ങളും കാസര്‍കോട്ടാണ് സംഭവിച്ചത്. ബങ്കളം കൂട്ടപ്പുന മനോജ്- സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയും ചൗക്കി പെരിയടുക്കത്തെ ജാഫര്‍- വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്രിയയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നഫീസത്ത് മിസ്രിയയെ അനക്കമില്ലാത്ത നിലയില്‍ രാവിലെ കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെ കുട്ടിയുടെ സ്രവ പരിശോധന നടത്തിയെന്നും കോവിഡ് ഫലം നെഗറ്റീവ് ആണെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്. യഥാര്‍ഥ മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും ഇവര്‍ അറിയിച്ചു.

ബങ്കളത്തെ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കഴിഞ്ഞ ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി രണ്ടരയോടെ ഉറക്കിക്കിടത്തിയ കുഞ്ഞിനെ രാവിലെ ചലനമറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടികളുടെ അസ്വാഭാവിക മരണത്തിന്റെ കാരണമറിയാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *