റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

May 26, 2020 - 2:15 pm

ഇടുക്കി: മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്ര-മാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗന്മാര്‍ക്കും സൗജന്യ  അംഗത്വം ലഭിക്കും. പകല്‍ 2 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് വയോജന വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാജകുമാരി യംഗ്‌സ്  മെന്‍സ് ക്ലബ് സൗജന്യമായി പഞ്ചായത്തിന് വിട്ടു നല്‍കിയ രണ്ട് സെന്റ്  സ്ഥലത്താണ് 20 ലക്ഷം മുതല്‍ മുടക്കില്‍ പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിച്ചത്. 1975 ല്‍ 48 യുവാക്കള്‍ ചേര്‍ന്നാണ് രാജകുമാരി യംഗ്‌സ് മെന്‍സ് ക്ലബ് തുടങ്ങിയത്. ക്ലബിന്  സ്വന്തമായി കെട്ടിടം വേണമെന്ന ആഗ്രഹത്തില്‍ 1975 ല്‍ 250 രൂപക്കാണ് ടൗണില്‍ സ്ഥലം വാങ്ങിയത്. പലകാരണങ്ങളാലും നിര്‍മ്മാണം നടക്കാതായതോടെ അന്നത്തെ  സ്ഥാപക അംഗങ്ങള്‍ സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഒരു മുറി വയോജനങ്ങള്‍ക്കായി നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച് സ്ഥലം ഏറ്റടുത്ത പഞ്ചായത്ത് ഇരു നില കെട്ടിടം നിര്‍മ്മിക്കുകയും ഒരു നിലയില്‍  വയോജന ക്ലബും  ആരംഭിച്ചു.  രാജകുമാരി ടൗണ്‍ ക്ലബിന് പുറമേ പഞ്ചായത്തില്‍ കുരുവിളാ സിറ്റി, ഖജനാപ്പാറ എന്നിവിടങ്ങളിലും വയോജന ക്ലബുകള്‍ ആരംഭിക്കും. ക്ലബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പഞ്ചായത്തംഗങ്ങളും, യംഗ്‌സ് മെന്‍സ്‌ക്ലബ് അംഗങ്ങളുമടങ്ങിയ അഞ്ചംഗ സമിതിയും രൂപികരിച്ചിട്ടുണ്ട്.

പകല്‍ വീട് വയോജന ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജയമോള്‍ ഷാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി ജോയി സ്വാഗതവും,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.കെ തങ്കച്ചന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമ സുരേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പി.ടി എല്‍ദോ, വര്‍ഗീസ് ആറ്റുപുറം,  പഞ്ചായത്ത് സെക്രട്ടറി നിസ്സാര്‍ സി.എ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, യംഗ്‌സ് മെന്‍സ് സ്ഥാപക സമിതി അംഗം വര്‍ഗീസ് മംഗലത്ത്  എന്നവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://prd.kerala.gov.in/ml/node/83024

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *