റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്റ്റാര്‍ട്ട് ആന്റ് കട്ട്; നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിങ് ആരംഭിക്കുന്നു

May 28, 2020 - 4:04 pm

ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഇനി നമ്മുടെ ടെലിവിഷനുകളില്‍ പുതിയ പരമ്പരകള്‍ വരും. മുടങ്ങിക്കിടക്കുന്ന സിനിമ പ്രോജക്ടുകള്‍ പുനരാരംഭിക്കും. സ്റ്റാര്‍ട്ട് ആന്റ് കട്ട് നിര്‍ദേശങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങും. ഇവയുടെ ഷൂട്ടിങിന് നിബന്ധനകളോടെ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം എന്നുമാത്രം. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. നടീനടന്മാരുടെ ഇഴുകിച്ചേര്‍ന്നുള്ള അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാവില്ലെന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറയുന്നു.

പരസ്പരമുള്ള ഹസ്തദാനം, ആലിംഗനം, ചുംബനം, ശാരീരിക അടുപ്പം വരുന്ന അഭിവാദ്യങ്ങള്‍ പാടില്ല. പ്രവര്‍ത്തകര്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലം പാലിച്ചിരിക്കണം. പങ്കുവച്ചുള്ള പുകവലി പാടില്ല. 60 വയസ്സിനു മുകളില്‍ പ്രായമുള്ള നടീനടന്മാരും അണിയറ പ്രവര്‍ത്തകരും സെറ്റുകളില്‍ പാടില്ല. അടുത്ത മൂന്നു മാസത്തേക്ക് ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. മേക്കപ്പിന്റെ കാര്യത്തിലും കര്‍ശന നിര്‍ദേശങ്ങളുണ്ട്. എല്ലാ ഷൂട്ടിങ് സെറ്റുകളിലും കുളിക്കാനും കൈ കഴുകാനുമെല്ലാമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കണം. ഡിസ്പോസിബിള്‍ സാമഗ്രികള്‍ ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *