റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡന പരാതിയിൽ കളക്ടർക്കെതിരെ കേസ്; സസ്‌പെന്‍ഷന്‍

June 4, 2020 - 3:10 pm

ഛത്തീസ് ഗഢ്‌ : ഛത്തീസ് ഗഢില്‍ ജോലിസ്ഥലത്ത്‌ വച്ച്‌ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഛത്തീസ്ഗഡ് ജാൻജ് ഗിർ ചമ്പ ജില്ലാ കലക്ടർ ജനക് പ്രസാദ് പാഥകിനെ സസ്പെൻഡ് ചെയ്തു.

യുവതിയുടെ പരാതിയെ തുടർന്ന് ബുധനാഴ്ച (03/06/ 2020) യാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് കലക്ടറെ സസ്പെൻഡ് ചെയ്യുവാൻ മുഖ്യമന്ത്രി ഭൂപേഷ് ബഖേൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്ന് (04/06/2020) സസ്പെൻഡ് ചെയ്തു.

യുവതി മാര്‍ച് 13-ന് എന്‍ ജി ഒ യുടെ ആവശ്യത്തിനായാണ് ആദ്യമായി കളക്ടറെ കാണുവാന്‍ ചെല്ലുന്നത്. ജോലിയുടെ കാര്യങ്ങള്‍ സംസാരിക്കാനായെന്നു പറഞ്ഞ് കളക്ടര്‍ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നു. അതിനുശേഷം ഇടക്കിടെ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് വാട്‌സ് ആപ് കാള്‍ ചെയ്യാന്‍ തുടങ്ങി. അശ്ലീല മെസേജുകളും വീഡിയോകളും അയയ്ക്കാന്‍ തുടങ്ങി.

തുടര്‍ന്ന് യുവതിയെ ആപ്പീസിലേക്ക് വിളിക്കാന്‍ തുടങ്ങി. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. മെയ് 15-ന് കളക്ടറുടെ ആപ്പീസില്‍ കാണാന്‍ ചെന്നു. ആ സമയത്ത്് കളക്ടര്‍ അവരെ കയറിപ്പിടിക്കുകയും അകത്തെ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു.

യുവതി പോലീസില്‍ പരാതി നല്‍കുകയും മൊബൈല്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും പോലീസിന് കൈമാറി. ഇന്നലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *