റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1.61 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കു പോകണമെന്നില്ല, കേരളത്തില്‍ തുടരാന്‍ താല്‍പര്യം

June 5, 2020 - 4:14 pm

തിരുവനന്തപും: ലോക്ക്ഡൗണ്‍ നിയന്തണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കുകയും നാട്ടിലേക്ക് പോകാന്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടും മടങ്ങിപ്പോവുന്നില്ലെന്ന് 1.61 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍. ഇത്രയും തൊഴിലാളികള്‍ക്ക് ഈ നിലപാടാണെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം അറിയിച്ചു. മടങ്ങിപ്പോയവരുടെയും നിലവില്‍ കേരളത്തിലുള്ളവരുടെയും കണക്കുകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ 1.53 ലക്ഷം തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് 2,95,410 ഇതരസംസ്ഥാന തൊഴിലാളികള്‍ ബാക്കിയുണ്ട്.

ഇവരില്‍ 1.61 ലക്ഷം പേരാണ് സംസ്ഥാനത്ത് തുടരാന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. 1.2 ലക്ഷം പേര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് മടങ്ങിപ്പോവുന്നതിന് സ്വീകരിച്ച നടപടികള്‍ കേരളം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. സര്‍വേ നടത്തിയാണ് മടങ്ങിപ്പോവാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തിയത്. തൊഴില്‍വകുപ്പും ജില്ലാ ഭരണകൂടങ്ങളും ഇതിന് നേതൃത്വം നല്‍കി. ഒരു ഇതരസംസ്ഥാന തൊഴിലാളിയും കേരളത്തില്‍ പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും കമ്മ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിച്ചുനല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറ്റവുമധികം കൂലി ലഭിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4892/Train-to-Bengal-from-Thiruvalla.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *