റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക്ഡൗണ്‍ തുടരാനാവില്ല, വേണമെങ്കില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവാമെന്ന് ബ്രസീല്‍

June 7, 2020 - 12:23 am

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിനെതിരേ ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയാണ് ഇത്തരം നിര്‍ദേശങ്ങളുമായി വന്നാല്‍ രാജ്യം ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവുമെന്ന് വ്യക്തമാക്കിയത്. ബ്രസീലില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച(05-06-2020)യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ ബ്രസീല്‍ തീരുമാനിച്ചതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പക്ഷപാതപരമായ ഒരു രാഷ്ട്രീയ സംഘടന പോലെ പ്രവര്‍ത്തിക്കുന്നത് ലോകാരോഗ്യസംഘടന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തും മരണത്തില്‍ മൂന്നാം സ്ഥാനത്തുമാണ് ബ്രസീല്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *