റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുര്‍ഘടമായ മലനിരകളില്‍ യുദ്ധം ചെയ്യാന്‍ പരിശിലനം ലഭിച്ച മികച്ച സൈന്യമാണ് ഇന്ത്യയുടേതെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധന്‍

June 11, 2020 - 10:20 am

ഇന്ത്യ – ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധന്‍. ദുര്‍ഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

ചൈനീസ് പ്രസിദ്ധീകരണമായ ദ പേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ലേഖനമെഴുതിയിരിക്കുന്നത്. ഇന്നലെ ബുധനാഴ്ച(10-06-20)യാണ് വാര്‍ത്താ മാധ്യമം ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹിമപാതങ്ങള്‍ മൂടിക്കിടക്കുന്ന മഞ്ഞുമലയില്‍ യുദ്ധം ചെയ്യാനുള്ള ഇന്ത്യന്‍ സൈനികരുടെ മനോവീര്യം വളരെ വലുതാണ്.
പീഠഭൂമികളിലും മലനിരകളിലും പരിചയമുള്ള ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതോ റഷ്യയുടേതോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തിന്റേതോ അല്ല. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ചതും പരിശീലനം സിദ്ധിച്ചതെന്നുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ മൗണ്ടന്‍ ബ്രിഗേഡിനെക്കുറിച്ചാണ് ഗുവോഷിയുടെ പരാമര്‍ശം.12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരുള്ള ഇന്ത്യയാണ് പര്‍വ്വത യുദ്ധത്തില്‍ ലോകത്തെ ഏറ്റവും വലുതും ശക്തവും. വിദഗ്ദ്ധരായ പര്‍വ്വതാരോഹകരെ ഇന്ത്യ സൈന്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. അന്‍പതിനായിരം വരുന്ന സ്‌ട്രൈക്ക് ഫോഴ്‌സുമുണ്ട് ഇന്ത്യക്ക്. ഏതെല്ലാം തന്നെ വിവരണാത്മകമായി തന്നെ ഗുവോഷി ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധംഭൂമിയായ സിയാച്ചിനില്‍ ഇന്ത്യന്‍ സൈന്യം കാവല്‍ നില്‍ക്കുന്നു. 6749 മീറ്റര്‍ മുകളിലാണ് അതിലെ എറ്റവും ഉയര്‍ത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളില്‍ ഒരു സൈനികന് തണുപ്പില്‍ നിന്ന് മാത്രമല്ല പള്‍മണറി എഡിമ പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ തേടേണ്ടതുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യന്‍ സൈന്യമെന്ന് ഗുവോഷി പറയുന്നു.ഇത് ഇന്ത്യയുടെ മാത്രം സവിശേഷത തന്നെയാണെന്നും അദ്ദേഹം പറയുന്നു.അമേരിക്കയില്‍ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്‌സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യന്‍ കരസേനയ്ക്കുണ്ടെന്നത് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *