റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികള്‍

June 19, 2020 - 5:49 pm

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. വെള്ളിയാഴ്ച തുറമുഖത്തെത്തിയ കളക്ടര്‍ സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ തുറമുഖത്ത് നിയോഗിക്കും. തുണികൊണ്ടുള്ള മാസ്‌കുകള്‍ സൗജന്യമായി നല്‍കും. കൈ കഴുകുന്നതിനുള്ള വാഷ് ബെയിസിനും ശുചീകരണ വസ്തുക്കളും പ്രദേശത്ത് ഉറപ്പുവരുത്തും. തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനകള്‍ ശക്തമാക്കും.  അറിയിപ്പുകള്‍ നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകള്‍, അനൗണ്‍സ്മെന്റുകള്‍ എന്നിവ ഏര്‍പ്പെടുത്തും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കും. മത്സ്യവില്‍പ്പന നടക്കുന്ന സ്ഥലങ്ങളില്‍ അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തും. മത്സ്യ വിപണന കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ യോഗം ഉടന്‍ വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് മത്സ്യത്തൊഴിലാളികളും വാങ്ങാനെത്തുന്നവരും സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5385/Covid-19.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *