റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്തിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണകാരൻ അബ്ദുൾ ഖാദറിനെതിരെ കരിപ്പൂർ പോലീസ് കേസെടുത്തു

June 19, 2020 - 6:42 pm

കരിപ്പൂർ: ഒമാനിൽ നിന്ന് കരിപ്പൂരിലേക്ക് ഉള്ള വിമാനത്തിൽ അടുത്ത സീറ്റിൽ ഇരുന്ന യുവാവ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു.

യാത്രയിലുടനീളം ബുദ്ധിമുട്ടിച്ചതിന് യുവാവിനെതിരെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രി ഒമാൻ സമയം 10.55 നാണ് യുവതി കേരളത്തിലേക്ക് പുറപ്പെട്ടത്. വെളുപ്പിന് 4. 30 ഓടെ കരിപ്പൂർ എത്തി. ഇവിടെ എത്തിയ ശേഷം പോലീസ് എയ്ഡ് പോസ്റ്റിലും പരാതിപ്പെട്ടു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ആയിരുന്നു അവർ നൽകിയ നിർദേശം. പിന്നീട് യുവതിയുടെ ഭർത്താവ് ഇ-മെയിലായി നൽകിയ പരാതി പ്രകാരം കരിപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അപമര്യാദയായി പെരുമാറിയ ആളുടെ സീറ്റ് നമ്പർ കൂടി ഉൾപ്പെടുത്തി ഒമാൻ അധികൃതർക്കും പരാതി ഇ-മെയിലായി അയച്ചിട്ടുണ്ട്. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും 353- വകുപ്പ് പ്രകാരം ഇത് മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *