റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംഗനവാടി അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസ് എടുത്തു

June 19, 2020 - 6:54 pm

തിരുവനന്തപുരം: അംഗനവാടി അധ്യാപികരെ അധിക്ഷേപിച്ചതിന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ. ഒരു ചാനൽ ചർച്ചക്കിടെയാണ് ശ്രീനിവാസൻ അംഗനവാടി അധ്യാപികർക്കെതിരെ മോശം പരാമർശം നടത്തിയത്. ജപ്പാനിൽ അംഗനവാടി അധ്യാപികരെല്ലാം തന്നെ മികച്ച വിദ്യാഭ്യാസവും കുട്ടികളുടെ മനഃശാസ്ത്രവും അറിയുന്നവരാണെന്നും ഇവിടെ വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് ഇതെല്ലാം ചെയ്യുന്നത് എന്നുമായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ഇതിനെതിരെയാണ് വനിതാ കമ്മീഷൻ കേസെടുത്തത്. അംഗനവാടി അധ്യാപകരും ഇതിനെതിരെ പ്രതിഷേധിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. ശ്രീനിവാസൻ കുറച്ചുകൂടി ഉത്തരവാദിത്വബോധത്തോടെ സംസാരിക്കണമെന്ന് വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു.

Read more… ചലച്ചിത്ര നടൻ ശ്രീനിവാസനെതിരെ കേസെടുത്തത് എന്തടിസ്ഥാനത്തിൽ ?

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *