റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില വര്‍ദ്ധനവ്; തുടര്‍ച്ചയായി പതിനേഴാം ദിവസവും

June 23, 2020 - 9:48 am

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധന വില കൂടുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി ഉയരുന്ന ഇന്ത്യന്‍ ഇന്ധനവില വന്‍ സാമ്പത്തിക ബാധ്യതയാണ് ക്ഷണിച്ചുവരുത്തുന്നത്. ഏതാണ്ട് 50 പൈസ നിരക്കിലാണ് എല്ലാദിവസവും വര്‍ധന അറുപതുകളില്‍ നിന്നിരുന്ന പെട്രോള്‍ വില രണ്ടാഴ്ചകൊണ്ട് 80 രൂപയില്‍ എത്തി നില്‍ക്കുന്നു. മൂന്നുമാസത്തെ ലോക് ഡൗണ്‍ വരുത്തി വെച്ചിട്ടുള്ള വലിയ സാമ്പത്തിക ആഘാതത്തിന് പുറമേയാണ് തുടര്‍ച്ചയായ ഇന്ധനവില വര്‍ധന. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് ഇന്ധന കമ്പനികള്‍ക്ക് വില നിര്‍ണയാവകാശം കൊടുത്തത് അത് പുനഃപരിശോധിക്കാനോ ഓരോ കാലത്തും അത് നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *