റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡിന് ആയുര്‍വേദം ഫലപ്രദമെന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍, ചികില്‍സ നല്‍കിയ 10 പേരും രോഗമുക്തരായി

July 5, 2020 - 12:38 pm

ബംഗളൂരു : കൊവിഡിന് ആയുര്‍വേദം ഫലപ്രദമെന്ന് ബംഗളൂരുവിലെ ഡോക്ടര്‍മാര്‍. വിക്ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. ലക്ഷണങ്ങളുള്ളതും ഗുരുതരവുമല്ലാത്ത കൊവിഡ് രോഗികള്‍ക്കാണ് ആയൂര്‍ വേദ മരുന്നുകള്‍ ഫലപ്രദമായിരിക്കുന്നത്.10 കോവിഡ് രോഗികളിലാണ് പരീക്ഷണം നടത്തിയത്.ജൂണ്‍ 7 നും 25 നും ഇടയില്‍ നടത്തിയ പരീക്ഷണത്തില്‍ 10 രോഗികളും സുഖം പ്രാപിച്ചു.

എന്നാല്‍ ആയുര്‍വേദ ചികിത്സക്കൊപ്പം സാധാരണ നല്‍കുന്ന ചികില്‍സയും ഇവര്‍ക്ക് നല്‍കിയിരുന്നുവെന്ന് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ബിഎംസിആര്‍ഐ) കോവിഡ് കോര്‍ കമ്മിറ്റിലെ നോഡല്‍ ഓഫീസര്‍ ഡോ. സ്മിത എസ് സെഗു പറഞ്ഞു.

രാജാജിനഗറിലെ പ്രശാന്തി ആയുര്‍വേദ കേന്ദ്രത്തിലെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ. ഗിരിധര കാജെ ആണ് ആയുര്‍വേദ ചികിത്സ ആരംഭിച്ചത്. ”ഞാന്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു, തുടക്കത്തില്‍ ബിഎംസിആര്‍ഐ എത്തിക്‌സ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഞങ്ങള്‍ 10 രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി, അത് നല്ല ഫലങ്ങള്‍ കാണിച്ചു. രണ്ട് ആയുര്‍വേദ ഗുളികകള്‍ ഒരു ദിവസം മൂന്നു പ്രാവശ്യം നല്‍കി. ഇതുവരെ, വൈറല്‍ രോഗങ്ങളുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കി. ഈ മരുന്നുകള്‍ ആന്റി വൈറല്‍ മരുന്നുകളാണ്, ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് മരുന്ന് നല്‍കി നാല് ദിവസത്തിനുള്ളില്‍ രോഗലക്ഷണ മുക്തരായി. ഒന്‍പതാം ദിവസം അവരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയിരുന്നു. 200 ഓളം പേരെ ചികിത്സിക്കാന്‍ ഞാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ രോഗികളുമായുള്ള വലിയ പരീക്ഷണങ്ങളില്‍ ചികിത്സ ഇനിയും സാധൂകരിക്കേണ്ടതുണ്ടെന്ന് ബിഎംസിആര്‍ഐ ഡയറക്ടര്‍ കം-ഡീന്‍ ഡോ. ജയന്തി സിആര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *