റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്ര നിർമാണത്തിനിടെ കണ്ടുകിട്ടിയ പുരാവസ്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ.

July 20, 2020 - 3:58 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി ക്ഷേത്രനിര്‍മ്മാണ സമയത്ത് അയോധ്യയിലെ ശ്രീ രാമ ജന്മസ്ഥലത്ത് ക്ഷേത്രനിർമാണത്തിനായി കുഴിക്കുന്നതിനിടെ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ആവശ്യപ്പെടുന്ന രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിങ്കളാഴ്ച, 20-07-2020 യാണ് സുപ്രീംകോടതി വിധികള്‍ തള്ളിയത്. ഹര്‍ജിക്കാരോട് ഒരു ലക്ഷം രൂപ വീതം പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന 3 ജഡ്ജിമാരുടെ ബെഞ്ച് അയോധ്യ ഭൂമി തര്‍ക്ക വിധി നടപ്പാക്കുന്നത് തടയാനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തിയത്.

തര്‍ക്കഭൂമി നിരത്തുന്നതിന്റേയും കുഴിയെടുക്കുന്നതിന്റേയും മേല്‍നോട്ടം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) വഹിക്കണമെന്നും പുരാവസ്തുക്കളും പുരാതന വസ്തുക്കളും കണ്ടുകെട്ടണമെന്നും ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ഹര്‍ജി കെണ്ട് ആവശ്യപ്പെടുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മേനക ഗുരുസ്വാമി കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരമൊരു അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു.

ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മിശ്ര അപേക്ഷകരോട് ചോദിത്തതിങ്ങനെയാണ്. ‘ഇത്തരം നിസ്സാരമായ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ത്തുക! നിങ്ങള്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? നിയമവാഴ്ച ഇല്ലെന്നും അയോധ്യ വിധി ആരു നടപ്പിലാക്കുകയില്ല എന്നുമാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്?

ഈ ഹരജി സമര്‍പ്പിച്ചതിന് ചിലവായ തുക ഈടാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. ഓരോ അപേക്ഷകനും ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ജസ്റ്റീസ് മിശ്ര ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *