റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിന്‍റെ നെറ്റിയില്‍ ബൈക്കിന്‍റെ താക്കോല്‍ കുത്തിയിറക്കി. മൂന്നുപോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

July 29, 2020 - 12:20 pm


ഡെറാഡൂണ്‍- ഹെല്‍മറ്റ്‌ ധരിക്കാത്തതിന്‍റെ   പേരില്‍ യുവാവിന്‍റെ   നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ മൂന്നുപോലീസുകാരെ പോലീസ്‌ സൂപ്രണ്ട്‌ സസ്പെന്‍റ് ചെയ്‌തു.  ഉത്തരാഖണ്ഡിലെ ഉദംസിംഗ്‌ ജില്ലയില്‍ രുദ്രാപ്പൂര്‍ നഗരത്തില്‍ ഇന്നലെ വൈകിട്ടാണ്‌ സംഭവം. ഹെല്‍മെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെത്തിയ യുവാവിനെ പോലീസുകാര്‍ വഴിയില്‍ തടയുകയും ബൈക്കിന്‍റെ  താക്കോല്‍ ഊരിയെടുത്ത്  യുവാവിന്‍റെ  നെറ്റിയില്‍ കുത്തിയിറക്കുക യുമായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ നാട്ടുകാര്‍ പ്രകോപിതരാവുകയും രുദ്രാപ്പൂര്‍ പൊലീസ്‌ സ്റ്റേഷനുനേരെ കല്ലെറിയുകയും ചെയ്‌തു. സംഭവം വിവാദമായതോടെ സ്ഥലം എംഎല്‍എ രാജ്‌കുമാര്‍ തുക്രാല്‍ സ്ഥലത്തെത്തുകയും കുറ്റക്കാരായ പോലീസുകാരെ സസ്പെന്‍റ്  ചെയ്‌തതായും വിശദമായ ഒരു അന്വേഷണം നടത്തുമെന്നും അറിയിച്ചതോടെയാണ്‌ ജനം ശാന്തമായത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *