റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ റഫാല്‍ വാങ്ങിയതോടെ മേഖലയില്‍ സമാധാനം വേണമെന്ന് ചൈനയും പാകിസ്താനും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു

August 1, 2020 - 12:40 pm

ന്യൂഡല്‍ഹി: ഇന്ത്യ റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതോടെ മേഖലയില്‍ സമാധാനം വേണമെന്ന് ചൈനയും പാകിസ്താനും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ഫ്രാന്‍സില്‍നിന്നെത്തിയ റഫാല്‍ വിമാനങ്ങള്‍ ഏഷ്യയുടെ സമാധാനം തകര്‍ക്കുമെന്നും ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നുമാണ് അവരുടെ നിലപാട്. ഇന്ത്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതായി അവര്‍ ആരോപിച്ചു.

1997ല്‍ ഇന്ത്യ റഷ്യയില്‍നിന്ന് സുഖോയ് ജറ്റുകള്‍ വാങ്ങിയിരുന്നു. 23 വര്‍ഷത്തിനുശേഷമാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന സേനകള്‍ ഇനി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇന്ത്യയിലെ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികളുടെ പരാമര്‍ശങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണംചെയ്യുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *