കൊച്ചി: മലയാളികളുടെ പ്രിയ ഗാനം ‘കണ്ണാംത്തുമ്പി പോരാമോ’ പുതിയ ആസ്വാദന മികവുമായി എത്തുന്നു. ആധുനിക സാങ്കേതിക മികവില്‍ കവര്‍ അപ്പ് ഒരുക്കി പ്രശ്സ്ത സംഗീത സംവിധായകന് ഔസേപ്പച്ചനാണ് ഗാനം അവതരിപ്പിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഈ ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുക്കിയ കവര്‍ സോങ് മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബായില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പനാണ് സംവിധാനം ചെയ്തത്.
കമല്‍ സംവിധാനം ചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍’ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമാണിത്. കെ. എസ് ചിത്രയാണ് ആലാപനം. പുതിയ വേർഷനിൽ ഹരിത ഹരീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബേബി ഫ്രേയ, ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു. പ്രമോദ് പപ്പന്, ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സച്ചിന് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സത്യം ഓഡിയോസ് ആണ് വിതരണം
