കറുകച്ചാല്‍: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. ചുമട്ടുതൊഴിലാളിയായ നെടുംകുന്നം മണ്ണാപ്പറമ്പില്‍ മുഹമ്മദ് ഹനീഫാ (ഷാജി 45)യ്ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ കടയുടമ പാറക്കല്‍ മംഗലത്ത് കിഴക്കേതില്‍ രാജന്(67) നെ പോലീസ് പിടികൂടി.
ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. രാജന്റെ കടയില്‍ നിന്ന് ഹനീഫ സാധനങ്ങള്‍ വാങ്ങിയതില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് ഹനീഫ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത് . പ്രകോപിതനായ രാജന് കടയിലെ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. വയറില്‍ മുറിവേറ്റ ഹനീഫയെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേ ജാശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
