റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌ട്രോംഗ്‌ റൂമില്‍ മുക്കുപണ്ടം കണ്ടെത്തി. ,കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധം

September 13, 2020 - 9:10 am

കോതമംഗലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിച്ച സ്വണ്ണാഭരണങ്ങളില്‍ മുക്കുപണ്ടം കണ്ടെത്തി. 20 ഗ്രാമാണ്‌ മുക്കുപണ്ട ത്തിന്‍റെ തൂക്കം. ഇന്നലെ ദേവസ്വം ഡെപ്യൂട്ടികമ്മീഷണര്‍ തിരുവാഭരണ വിഭാഗം , വിജിലന്‍സ്‌ വിഭാഗം ,സ്വര്‍ണ്ണ അപ്രയിസര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ്‌ തിരിമറി കണ്ടെത്തിയത്‌.

ഗ്രൂപ്പിനുകീഴിലെ നൂറോളം ക്ഷേത്രങ്ങളില്‍ നിന്ന്‌ വരുന്ന ആഭരണങ്ങളും വഴിപാട്‌ സാധനങ്ങളും സൂക്ഷിക്കുന്നത്‌ ഈ സ്‌ട്രോംഗ്‌ റൂമിലാണ്‌. കോടനാട്‌ ക്ഷേത്രത്തില്‍ നിന്ന് ‌ കൊണ്ടുവന്ന സൂക്ഷിച്ച മുദ്രവച്ച കിഴികളിയിലായിരുന്ന മുക്കുപണ്ടം. കൃത്യമായ തൂക്കം പരിശോധിച്ച ഉറപ്പു വരുത്തിയശേഷമാണ്‌ സ്വര്‍ണ്ണം മുദ്രപ്പൊതിയാക്കി തൃക്കാരിയൂരിലെ ക്ഷേത്ര ഭണ്ഡാരത്തില്‍ എത്തിച്ചത്‌. ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന്‌ ലഭിച്ച വസ്‌തുക്കളാണ്‌ മുക്കുപണ്ടമെന്ന സൂചനയുണ്ട്‌. പ്രദേശിക തലത്തില്‍ സ്വര്‍ണ്ണപണിക്കാരനെ കൊണ്ട്‌ പരിശോധിപ്പിച്ചാണ് ഇത്‌ കണക്കില്‍ പെടുത്താറുളളത്‌. ക്രമക്കേടൊന്നും സംഭവിച്ചിട്ടില്ലെന്നും പരിശോധനയില്‍ പറ്റിയ പിഴവാണെന്നും ദേവസ്വം ജീവനക്കാര്‍ പറയുന്നു.

തിരിമറി നടന്നത്‌ സ്ഥിരീകരിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും ഇവരെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് ഹിന്ദുു ഐക്യവേദി തൃക്കാരിയൂരിലെ ദേവസ്വം ആസ്ഥാനത്ത്‌ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എംവി മണി ഉദ്‌ഘാടനം ചെയ്‌തു പി.തങ്കപ്പന്‍,പ്രതീപ്‌ ,മോഹനന്‍ ചാന്ദ്രത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *