റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് , അന്വേഷണത്തിന് ക്രൈംബ്രാഞ്ച് 15-09-20 ചൊവ്വാഴ്ച എത്തും.

September 15, 2020 - 1:29 pm

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് 15-9-2020 ന് കാസര്‍ഗോഡെത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 44 വഞ്ചനാ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം കമറുദ്ദീന്‍ എം.എല്‍.എയുടെ മൊഴിയെടുക്കാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 12 കേസുകളിലെ എഫ്‌ഐആര്‍ ഹൊസ്ദുര്‍ഗ് കോടതിയിലും ഒരു കേസിലെ എഫ് ഐ ആര്‍ കാസര്‍കോട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ നാല് പേര്‍ കൂടി കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇരിണാവ് സ്വദേശി നൗഷാദ്, മാട്ടൂല്‍ സ്വദേശികളായ നൂര്‍ജഹാന്‍, ആയിഷ, പഴയങ്ങാടി സ്വദേശിയായ ബാലകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്. നൗഷാദില്‍ നിന്ന് 20 പവനും നൂര്‍ജഹാനില്‍ നിന്നും 21 പവനും, ആയിഷയില്‍ നിന്ന് 20.5 പവനും ബാലകൃഷ്ണനില്‍ നിന്ന് 40 ലക്ഷവും തട്ടിച്ചെന്നാണ് പരാതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *