റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് ജില്ലയിലെ നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

September 22, 2020 - 6:51 pm

കാസര്‍ഗോഡ് : ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രമായ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കോട്ടിക്കുളം തച്ചങ്ങാട് റോഡിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കോട്ടിക്കുളം തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്പെടുത്തലിന്റെ ഒന്നാം ഘട്ടത്തില്‍ 2.200 കിലോമീറ്റര്‍ ദൂരം ബജറ്റില്‍ ഉള്‍പ്പെടുത്തി 2018ല്‍ തന്നെ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 4.200 കിലോമീറ്റര്‍ ദൂരം അഭിവൃദ്ധിപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ അഞ്ച് കിലോ മീറ്റര്‍ ദൂരം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നാല് കോടി രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തിയാക്കിയ റോഡ് ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ ഗുണം ചെയ്യും.

കാസർകോഡ് കാഞ്ഞങ്ങാട് പൊതുമരാമത്ത് റോഡില്‍ പാലക്കുന്ന് ടൗണില്‍ നിന്നും തുടങ്ങി ബേക്കല്‍പനയാല്‍ റോഡില്‍ തച്ചങ്ങാട് അവസാനിക്കുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരം 5.50 മീറ്റര്‍ വീതിയില്‍ ടാറിങ് ചെയ്ത് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ച് നാടിന് സമര്‍പ്പിക്കുകയാണ്.  

ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ മഹമ്മദ് അലി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി സുകുമാര സ്വാഗതവും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8021/kottikkulam-Thachangadu-road-inauguration-.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *