റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇസ്രയേലുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

October 6, 2020 - 11:50 am

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇസ്രയേലുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇക്കാര്യം ചർച്ച ചെയ്തതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ടെലഫോണിലൂടെയായിരുന്നു ഇരു പ്രധാനമന്ത്രിമാരും ഹ്രസ്വ ചർച നടത്തിയത്. വാക്സിൻ വികസനമടക്കമുള്ള കാര്യങ്ങളാണ് ചർചയിൽ ഉയർന്നു വന്നത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും ആഗോള സമൂഹത്തിൻ്റെയാകെയും നന്മയ്ക്ക് ഇന്ത്യ – ഇസ്രയേൽ സഹകരണത്തിൻ്റെ അനിവാര്യതയും ഇരു നേതാക്കളും എടുത്തു പറഞ്ഞു. കാർഷിക മേഖലയിലും ജലസേചന മേഖലയിലും ഇരു രാജ്യങ്ങളും ആരംഭിച്ച സംരംഭങ്ങളും അവലോകനം ചെയ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *