റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടയങ്ങളുടെ പോക്കുവരവ് നടത്താനും കരമടക്കാനുമുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)

October 7, 2020 - 3:31 pm

ചെറുതോണി: 2020 ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ പട്ടയമേളയില്‍ നല്‍കിയ പട്ടയങ്ങളുടെ പോക്കുവരവ് വില്ലേജോഫീസുകളില്‍ നടക്കാത്തതുമൂലം കരമടക്കാനോ മറ്റാവശ്യങ്ങല്‍ക്ക് ഉപയോഗിക്കാനോ കഴിയാതെ, ലഭിച്ച പട്ടയം കൊണ്ട് പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) .

പോക്കുവരവ് നടത്തുന്നതിനായി താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് വില്ലേജോഫീസുകളിലേക്ക് പട്ടയം നല്‍കിയവരുടെ വിവരങ്ങള്‍ അറിയിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പട്ടയ രേഖകള്‍ വില്ലേജോഫീസുകളില്‍ എത്തിയിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത്.

ആയതിനാല്‍ പട്ടയങ്ങളുടെ പോക്കുവരവ് നടത്തുന്നതിനും കരമടക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് സംസ്ഥാന കമ്മറ്റിയംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *