റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗികള്‍ക്ക് സഹായ ഹസ്തവുമായി വനിതാ ഓട്ടോ ഡ്രൈവര്‍

October 29, 2020 - 8:11 am

മണ്ണാർക്കാട്: കോവിഡിന്‍റെ വ്യാപനം മൂലം ഓട്ടോ ഓടിച്ച് കുടുംബം മുന്നോട്ട് കൊണ്ടുപോകാനാവാതെ വന്നപ്പോള്‍ കോവിഡ് രോഗികള്‍ താമസിക്കുന്ന സിഎഫ് എല്‍ടി സെന്‍ററില്‍ സേവനത്തിന് തയ്യാറായി വനിതാ ഓട്ടോ ഡ്രൈവര്‍. മണ്ണാർക്കാട് ഇല്ലിവളവ് നിരപ്പേല്‍ സാബുവിന്‍റെ ഭാര്യ ലക്ഷ്മിയമ്മാള്‍ ആണ് സേവനത്തിന് തയ്യാറായി എത്തിയത്. മറ്റുപലരും മടിച്ചുനിന്നപ്പോള്‍ ഇവര്‍ സ്വയം മുന്‍കൈയെടുത്ത മുന്നോട്ടുവരികയായിരുന്നു.

കഴിഞ്ഞ 18 വര്‍ഷമായി ലക്ഷ്മിയമ്മാള്‍ മണര്‍കാട് ഇല്ലിവളവ് സ്റ്റാന്‍റില്‍ ഓട്ടോ ഓടിക്കുകയായിരുന്നു ഇവര്‍. കോവിഡ് മഹാമാരി മൂലം ഭര്‍ത്താവിനും ജോലിയില്ലാതായതോടെ ജീവിത മാര്‍ഗ്ഗംതേടി കമ്മ്യൂണിറ്റി കിച്ചനിലാണ് ഇവര്‍ ആദ്യം എത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് തന്‍റെ ഓട്ടോറിക്ഷയില്‍ ഭക്ഷണം എത്തിക്കുന്നതിനായി സന്നദ്ധയാവുകയായിരുന്നു.

പിന്നീട് മണര്‍കാട് പഞ്ചായത്തിന്‍റെ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു.തുടര്‍ന്നാണ് മണര്‍കാട് സെന്‍റ് മേരീസ് പളളിയുടെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടി സെന്‍ററിലെത്തുന്നത്. . 100ലേറെ രോഗികള്‍ കഴിയുന്ന സെന്‍ററില്‍ യാതൊരു ഭീതിയമില്ലാതെയാണ് പ്രവര്‍ത്തനം. അതത് സമയത്ത് പിപിഇ കിറ്റും ധരിച്ച് രോഗികള്‍ക്കരുകില്‍ ഭക്ഷണം എത്തിക്കുകയും ശൗചാലയമടക്കം അണുനശീകരണം നടത്തുകയും ചെയ്യുന്നു. വേസ്റ്റുകള്‍ തരംതിരിച്ച് നീക്കം ചെയ്യുക,രോഗികളുടെ ബെഡ്ഷീറ്റുകള്‍ അലക്കി വൃത്തിയാക്കുക എന്നിവയും യാതൊരു മടിയും കാടാതെയാണ് അവര്‍ ചെയ്യുന്നത്.

കോവിഡ് സെന്‍ററില്‍ 11 ദിവസം തങ്ങിയശേഷം നെഗറ്റീവാകുന്നവര്‍ സ്വയം വീട്ടിലേക്ക് മടങ്ങണമെന്നാണ് ചട്ടം.എന്നാല്‍ ഇവരെ വീട്ടിലെത്തിക്കാന്‍ പലഓട്ടോക്കാരും മടിക്കുന്ന സന്ദര്‍ഭത്തില്‍ ലക്ഷ്മിയമ്മാള്‍ തന്‍റെ ഓട്ടോയില്‍ ഇവരെ വീടുകളിലെത്തിക്കും.

ഏത് ജോലിയും ചെയ്യാനുളള കരുത്തും മനസും തനിക്കുണ്ടെന്നും മറ്റെതിര്‍പ്പുകള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മിയമ്മാള്‍ പറഞ്ഞു. തന്‍റെ കുടുംബവും , പഞ്ചായത്ത് പ്രസിഡന്‍റ് ,സെക്രട്ടറി എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും സഹായവും ഉളളതായും അവര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *