റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെനഗലിൽ ബോട്ട് തീപ്പിടിച്ച് മുങ്ങി 140 കുടിയേറ്റക്കാർ മരിച്ചു , 2020 ലെ ഏറ്റവും വലിയ ബോട്ട് ദുരന്തമെന്ന് യു എൻ

October 31, 2020 - 11:59 am

ഡക്കാർ: സെനഗൽ തീരത്ത് ബോട്ട് തീപ്പിടിച്ച് മുങ്ങി 140 കുടിയേറ്റക്കാർ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2020 ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നും 200 പേരുണ്ടായിരുന്ന ബോട്ടിലെ 60 പേരെ മാത്രമേ രക്ഷിക്കാനായുള്ളൂവെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു.

ശനിയാഴ്ച കാനറി ദ്വീപുകളിലേക്ക് എംബോർ പട്ടണത്തിൽ നിന്നും പുറപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബോട്ടിന് തീപിടിക്കുകയും മറിയുകയും ചെയ്തത്.

“200 ഓളം കുടിയേറ്റക്കാരുമായി ഒരു കപ്പൽ സെനഗൽ തീരത്ത് മുങ്ങിയതിനെ തുടർന്ന് 140 പേർ മുങ്ങിമരിച്ചു, 2020 ൽ രേഖപ്പെടുത്തിയ ഏറ്റവും അപകടകരമായ കപ്പൽ തകർച്ച,” ഐ‌ഒ‌എം പ്രസ്താവനയിൽ പറഞ്ഞു. സ്പാനിഷ് നാവികസേനയും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *