റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കൈമാറി; വീടുകളുടെ തറക്കല്ലിട്ടു

November 1, 2020 - 4:17 pm

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലിടലും നടന്നു. വീടുകളുടെ തറക്കലിടല്‍ ചടങ്ങ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.

അപകടത്തില്‍പെട്ടതിൽ അവശേഷിക്കുന്ന എട്ടു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്. റവന്യൂ വകുപ്പാണ് പുനരധിവാസ സഹായം നൽകേണ്ട കുടുംബങ്ങളെ കണ്ടെത്തിയത്. ദുരന്തം നടന്ന് 85 ദിവസത്തിനു ശേഷമാണ് നടപടി. എട്ടു കുടുംബങ്ങള്‍ക്കായി കെഡിഎച്ച്‌ വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിലെ 50 സെന്റ് ഭൂമിയാണ് അനുവദിച്ചത്. 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നത്.

അപകടത്തില്‍ കാണാതായ നാലുപേരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. പെട്ടിമുടി ദുരന്തത്തിൽ
66 പേരാണ് മരിച്ചത്. നാലു പേരെ കാണാതായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *