റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരിന് ജാതിയോ മതമോ ഇല്ല’- മകളുടെ പിറന്നാൾ വിശേഷവുമായി അസിൻ

November 1, 2020 - 10:05 am

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരത്തിൻ്റെയും മകളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ മൂന്നാം പിറന്നാൾ ചിത്രങ്ങളും ഹൃദ്യമായൊരു കുറിപ്പും അസിൻ പങ്കുവയ്ക്കുന്നു.

‘ അരിൻ റയ്ൻ എന്നാണ് അവളുടെ പേര്. അവൾക്ക് ഇപ്പോൾ 3 വയസ്സ്- രാഹുലിന്റെയും എന്റെയും ആദ്യനാമങ്ങൾ കൂട്ടിചേർത്താണ് പേരിട്ടത്. ഈ പേര് ജാത, മതം, പുരുഷാധിപത്യം എല്ലാത്തിനും അതീതമായതാണ് . ഞങ്ങൾക്ക് സ്നേഹവും ആശംസകളും അനുഗ്രഹങ്ങളും അയച്ച എല്ലാവർക്കും നന്ദി!’- അസിൻ കുറിക്കുന്നു. ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് വന്ന അസിൻ മലയാളത്തിൽ നിന്നും പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *