റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

November 3, 2020 - 6:16 pm

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി മുരുകൻ ആണെന്ന് പോലിസ്. ഇക്കാര്യം വയനാട് എസ്.പി ജി .പൂങ്കുഴലി സ്ഥിരീകരിച്ചു.

ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നുവെന്നും എസ്.പി അറിയിച്ചു.. സംഘത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റതായി സംശയിക്കുന്നുണ്ട്. ആദ്യം ആക്രമണം അഴിച്ചു വിട്ടത്
മാവോയിസ്റ്റുകള്‍ ആണ്. തണ്ടര്‍ ബോള്‍ട്ടിനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ്.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല്‍ എന്നതില്‍ വ്യക്തതയില്ല എന്നും എസ്.പി. പറഞ്ഞു.

3-11-2020 രാവിലെ 8.30 നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നത്. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു.എന്നാൽ മരിച്ചത് വേൽമുരുകൻ എന്നയാളാണെന്നും സംശയമുണ്ട്.

തമിഴ്നാട് Qbranch സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമേ കൊല്ലപ്പെട്ടത് മുരുകേശനാണോ വേല്‍മുരുകനാണോ എന്ന കാര്യത്തില്‍ ഉറപ്പിക്കാനാവൂ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *