പാരീസ്: വിദ്വേഷ പ്രചരണത്തിന്റെ പേരിൽ ടർക്കിഷ് തീവ്ര ദേശീയവാദ ഗ്രൂപ്പായ ഗ്രേ വൂൾവ്സിനെ നിരോധിച്ചതായി ബുധനാഴ്ച (04/11/20) ഫ്രാൻസ് പ്രഖ്യാപിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട അർമേനിയക്കാരുടെ സ്മാരകത്തിനു നേരെ ഞായറാഴ്ച (01/11/20) ആക്രമണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി സഖ്യമുണ്ടാക്കിയ പാർട്ടിയുടെ ഒരു വിഭാഗമായാണ് ഗ്രേ വൂൾവ്സ് പ്രവർത്തിക്കുന്നത്.
ഫ്രാൻസിൻ്റെ തീരുമാനത്തിൽ തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി.
നാഗൊർനോ-കറാബാക്കിലെ സംഘർഷത്തെത്തുടർന്ന് ഫ്രാൻസിലെ അർമേനിയൻ, ടർക്കിഷ് സമൂഹങ്ങൾ തമ്മിലുള്ള കടുത്ത പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചത്തെ ആക്രമണവും ഗ്രേ വോൾവ്സ് നിരോധനവും.
