റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിൽ ഗുണ്ടാ – ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നെഞ്ചിൽ വെടിയേറ്റ ഒരാൾ ആശുപത്രിയിൽ

November 11, 2020 - 12:09 pm

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗുണ്ടാ – ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 11 -11 -2020 ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്ത് വെച്ച് പുലർച്ചെ ഒന്നരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു എന്നിവരടങ്ങിയ ആറുപേരാണ് വെടിവെച്ച സംഘത്തിൽ ഉണ്ടായിരുന്നത്.

കാറി ലെത്തിയ ഏഴംഗ സംഘം യുവാവിനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. നെഞ്ചിൽ വെടിയുതിർക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സംഘങ്ങൾ തമ്മിൽ നിലനിന്നിരുന്ന കുടിപ്പകയാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *