റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

November 12, 2020 - 12:52 pm

ആലപ്പുഴ: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ സ്വദേശിയായ 38 കാരനാണ് അറസ്റ്റിലായത്. ടൈല്‍സ് പണിക്കാരനായ പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *