കരുവാരകുണ്ട് : അത്യപൂര്‍വ്വ പഞ്ചായത്തെന്ന ബഹുമതിയുമായി കരുവാരക്കുണ്ട് പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നാല് പ്രസിഡന്റുമാരാണ് പഞ്ചായത്ത് ഭരിച്ചത്. നാലാമത്തെ പ്രസിഡന്റ് പി ഷൗക്കത്തലി 11.11.2020 ബുധനാഴ്ച പടിയിറങ്ങിയപ്പോള്‍ ആറര പതിറ്റാണ്ട് നീണ്ട കരുവാരകുണ്ട് പഞ്ചായത്തിന്റെ ചരിത്രത്തില്‍ 12 പേരാണ് പ്രസിഡന്റുമാരായത്.
മൂന്നിലൊന്ന് പേരും കഴിഞ്ഞ 5 വര്‍ഷത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2015 നവംബര്‍ 18ന് പ്രസിഡന്റായി അധികാരമേറ്റ മുസ്ലീം ലീഗിലെ കെ മുഹമ്മദ് മാസ്റ്ററെ 2017 ഒക്ടോബര്‍ 21ന് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് താഴെയിറക്കി. പിന്നീട് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ലെ മഠത്തില്‍ ലത്തീഫ് പ്രസിഡന്റായി. 330 ദിവസം ഭരിച്ച ഇദ്ദേഹത്തെ ലീഗ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനഭ്രഷ്ടനാക്കി. തുടര്‍ന്ന് യൂഡിഎഫ് സംവിധാനത്തില്‍ കോണ്‍ഗ്രസിലെ വി. ആബിദലി പ്രസിഡന്റായി. മുന്‍ധാരണ പ്രകാരം പതിനൊന്നാം മാസം ലീഗിന് വേണ്ടി ആബിദലി രാജിവെച്ചു. ശേഷം 13 മാസം പി.ഷൗക്കത്തലിയായിരുന്നു പ്രസിഡന്റ്. ഇതിനിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ അഭാവത്തില്‍ രണ്ട് മാസം കൂടി ഷൗക്കത്തലി പ്രസി ഡന്റ് കസേരയില്‍ ഇരുന്നു.
ലീഗ് കോണ്‍ഗ്രസ് സഖ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും സിപിഎമ്മുമായി തരംപോലെ കൂട്ടുചേര്‍ന്ന ഇരുപാര്‍ട്ടികളും പരസ്പരം വൈരം തീര്‍ത്തിരുന്നു. ഇത്തവണയും ത്രികോണ പോരാട്ടത്തിന് തന്നെയാണ് കളമൊരുങ്ങുന്നത്.
