റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം

November 13, 2020 - 2:57 pm

ന്യൂയോര്‍ക്ക്: ലോകനേതാക്കളെ കുറിച്ച് പരാമർശവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകം. രാഹുൽ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ‘എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിൽ ഉണ്ട്.

അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ പഠന വിഷയങ്ങളില്‍ അതിനനുസരിച്ച് വിഷയത്തില്‍ മികവ് കാണിക്കാനുള്ള ശേഷിയോ അഭിനിവേശമോ ഇല്ലാത്ത കുട്ടിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്നാണ് ഒബാമ അഭിപ്രായപ്പെടുന്നത്. ഒബാമയുടെ കാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു രാഹുല്‍. 2017ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാഹുലും ഒബാമയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങും ശാന്തമായ ധാര്‍മ്മികതയുള്ളവരാണെന്നാണ് ഒബാമ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആത്മകഥാംശമുള്ള പുസ്തകം നര്‍മ്മം ചാലിച്ചാണ് ഒബാമ തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വ്‌ളാഡിമിര്‍ പുടിന്‍, പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സ്, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവരും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജോബൈഡന്‍ വളരെ യോഗ്യനും സത്യസന്ധനും കൂറുള്ളവനുമാണെന്നാണ് ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *